Kozhikode
അല്‍മൗലിദുല്‍ അക്ബര്‍ ഓഗസ്റ്റ് 25ന്; സ്വാഗതസംഘം രൂപീകരിച്ചു
പതിനായിരങ്ങളെത്തുന്ന സംഗമത്തിന്റെ വിജയത്തിനായി 786 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്

നോളജ് സിറ്റി | റബിഉല്‍ അവ്വലിലെ ആദ്യ തിങ്കളാഴ്ചയായ ഓഗസ്റ്റ് 25ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന അല്‍മൗലിദുല്‍ അക്ബറിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. സി മുഹമ്മദ് ഫൈസി ചെയര്‍മാനും സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ കണ്‍വീനറും ആശിഖ് സഖാഫി കണ്ണൂര്‍ ട്രഷററുമായ 786 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്.അല്‍മൗലിദുല്‍ അക്ബറിനും തിരുശേശിപ്പുകളുടെ ദര്‍ശനത്തിനുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന പതിനായിരക്കണക്കിന് വിശ്വാസികളെ സ്വീകരിക്കാന്‍ വിശാലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.
നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി അധ്യക്ഷത വഹിച്ചു. അലവി സഖാഫി കായലം ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, ഡോ. നിസാം റഹ്മാന്‍, സംസാരിച്ചു. ഇബ്‌റാഹീം സഖാഫി താത്തൂര്‍ സ്വാഗതവും അഡ്വ. തന്‍വീര്‍ ഉമര്‍ നന്ദിയും പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികള്‍: സി മുഹമ്മദ് ഫൈസി (ചെയര്‍മാന്‍), സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി (വര്‍ക്കിംഗ് ചെയര്‍മാന്‍), സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ (ജനറല്‍ കണ്‍വീനര്‍), ആശിഖ് സഖാഫി കണ്ണൂര്‍ (ട്രഷറര്‍), ദേവര്‍ഷോല അബ്ദുസ്സലാം മുസ്ലിയാര്‍, സി പി ഉബൈദുല്ലാഹ് സഖാഫി, അലവി സഖാഫി കായലം (വൈസ് ചെയര്‍മാന്‍മാര്‍), മജീദ് കക്കാട്, ബി സി ലുഖ്മാന്‍ ഹാജി, അഹ്മദ് കബീര്‍ എളേറ്റില്‍, ശബീറലി ഇല്ലിക്കല്‍, അക്ബര്‍ സ്വാദിഖ്, സാബിത്ത് അബ്ദുല്ല സഖാഫി (ജോ. കണ്‍വീനര്‍മാര്‍)