Connect with us

National

നൂറിലധികം വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയുമായി ആകാശ എയര്‍

ആകാശ എയര്‍ പുതിയ ഫ്‌ളൈറ്റുകള്‍ക്കായി 300ല്‍ അധികം പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഈ വര്‍ഷം അവസാനത്തോടെ നൂറിലധികം വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയെന്ന് ആകാശ എയര്‍. അന്തരിച്ച രാകേഷ് ജുന്‍ജുന്‍വാലയുടെ 46 ശതമാനം ഇക്വിറ്റി ഓഹരികള്‍ ആകാശ എയറിലുണ്ട്. ആകാശ എയര്‍ രാജ്യത്തെ ഏറ്റവും പുതിയ എയര്‍ലൈനാണ്.

ഈ വര്‍ഷാവസാനത്തോടെ ഞങ്ങള്‍ വിമാനങ്ങള്‍ക്കായി വലിയ ഓര്‍ഡര്‍ നല്‍കുമെന്നും എന്നാല്‍ അതെത്രയായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും ആകാശ എയറിന്റെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ വിനയ് ദുബെ പറഞ്ഞു.

എയര്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിമാന കരാര്‍ എയര്‍ബസിനും ബോയിങ്ങിനും നല്‍കി ദിവസങ്ങള്‍ക്കു ശേഷമാണ് ആകാശ എയറിന്റെ ഈ പ്രഖ്യാപനം. ചെലവ് കുറഞ്ഞ എയര്‍ലൈനായ ആകാശ എയര്‍, പുതിയ ഫ്‌ളൈറ്റുകള്‍ക്കായി 300ല്‍ അധികം പൈലറ്റുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരുങ്ങുകയാണ്.

2023ഓടെ അന്താരാഷ്ട്ര തലത്തിലേക്ക് കടക്കാനാണ് ആകാശ എയര്‍ പദ്ധതിയിടുന്നത്. ബെംഗളുരുവില്‍ ഒരു ലേണിംഗ് അക്കാദമി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായും വിനയ് ദുബെ വ്യക്തമാക്കി. ആകാശ എയര്‍ ഇതിനകം തന്നെ പുതിയ 72 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 18 എണ്ണം ഇതിനകം എത്തിയതായാണ് റിപ്പോര്‍ട്ട്.

 

 

 

Latest