Kerala
എയര്‍ ഇന്ത്യ വിമാനം പുറപ്പെടാന്‍ വൈകി; എഞ്ചിന്‍ തകരാറെന്ന് വിമാനക്കമ്പനി
12 മണി കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല
കൊച്ചി| എയര്‍ ഇന്ത്യാ വിമാനം പുറപ്പെടാന്‍ വൈകി. നെടുമ്പാശ്ശേരിയില്‍ നിന്ന് ദുബായിലേക്ക് പോകേണ്ട വിമാനമാണ് വൈകിയത്. എഞ്ചിന്‍ തകരാറാണ് വിമാനം വൈകാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു. വിമാനത്തിനകത്ത് യാത്രക്കാരെ പ്രവേശിപ്പിച്ച ശേഷമായിരുന്നു പുറപ്പെടാന്‍ വൈകിയത്. വിമാനത്തിനകത്ത് ചൂടില്‍ യാത്രക്കാര്‍ വലഞ്ഞു. വിമാനത്തിനകത്തുനിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നു.
ഇന്ന് രാവിലെ 9.50 ന് കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പറക്കേണ്ട വിമാനമായിരുന്നു ഇത്. 12 മണി കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല. എയര്‍ ഇന്ത്യയുടെ എഐ 133 വിമാനമാണ് വൈകിയത്. യാത്രക്കാര്‍ വിമാനത്തില്‍ തുടര്‍ന്നു. തകരാര്‍ പരിഹരിച്ചെന്നും വിമാനം ഉടന്‍ പുറപ്പെടുമെന്നുമാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.







