Connect with us

International

എ ഐ ടെക്നോളജി ഭാവിയിലെ ദുരന്തം; ഗൂഗിളിൽ നിന്ന് രാജി പ്രഖ്യാപിച്ച് എ ഐ മാസ്റ്റർ ബ്രെയിൻ ജോഫറി ഹിന്റൺ

നിർമിത ബുദ്ധിയിൽ അധിഷ്ടിതമായ ടെക്നോളജി വിപ്ലവത്തിലേക്ക് ലോകത്തെ നയിച്ച ടെക്നോളജി കണ്ടെത്തിയവരിൽ പ്രധാനിയാണ് 75 കാരൻ ജോഫറി ഹിന്റൺ

Published

|

Last Updated

വാഷിംഗ്ടൺ | നിർമിത ബുദ്ധിയിൽ അധിഷ്ടിതമായ ടെക്നോളജി വിപ്ലവത്തിലേക്ക് ലോകത്തെ നയിച്ച ടെക്നോളജി കണ്ടെത്തിയവരിൽ പ്രധാനിയായ 75 കാരൻ ജോഫറി ഹിന്റൺ ഗൂഗിളിൽ നിന്ന് രാജി പ്രഖ്യാപിച്ചു. നിർമിത ബുദ്ധി ഭാവിയിലെ ദുരന്തമാണെന്നും ഇതുപയോഗിച്ചു പ്രവർത്തിക്കുന്ന ഉപകരണങ്ങൾ കണ്ടുപിടിക്കാനുള്ള കമ്പനികളുടെ ഓട്ടം ദുരന്തത്തിലേക്കുള്ള ഓട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിളിൽ നിന്ന് രാജിവെക്കുന്നത് വഴി തനിക്ക് ഇനി സ്വതന്ത്രമായി എ ഐ ടെക്നോളജിയുടെ ദോഷവശങ്ങൾ വിശദീകരിക്കാൻ കഴിയുമെന്നും അതിനാണ് രാജിവെക്കുന്നതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

1990ൽ കണ്ടെത്തിയ വെബ് ബ്രൗസർ ടെക്നോലോജിക്ക് സമാനമായ പുതിയൊരു കണ്ടുപിടുത്തമായി എ ഐ ടെക്നോളജി മാറുമെന്നും ഇതിന് വെബ് ബ്രൗസറിന് സമാനമായ പ്രാധാന്യം ഉണ്ട് എന്നുമാണ് ഈ രംഗത്തെ വിദഗ്ധർ കരുതുന്നത്. അതിനാൽ തന്നെ 2012 ൽ തന്റെ 2 വിദ്യാർഥികളുമൊത്ത് എ ഐ ടെക്നോളോജിലേക്ക് നയിക്കാൻ കാരണമായ ടെക്നോളജി കണ്ടെത്തിയ ഹിന്റണെ ഈ രംഗത്തെ മാസ്റ്റർ ബ്രയിനായാണ് വിധഗ്ധർ വിലയിരുത്തുന്നത്.

നിലവിൽത്തന്നെ എ ഐ ടെക്നോളജി വ്യാജവിവരങ്ങൾ പങ്കുവയ്ക്കാൻ കാരണമാകുന്നുണ്ട്. എ ഐ സാങ്കേതിക വിദ്യയുടെ വരവ് തൊഴിൽ രഹിതരുടെ എണ്ണം കൂട്ടുമെന്ന ആശങ്കയും ശക്തമാണ്. ഇതിനിടയിലാണ് എ ഐ സാങ്കേതിക വിദ്യയുടെ വികാസത്തിന് കാരണക്കാരിൽ ഒരാളായ ഹിന്റൺ തന്നെ അതിനെതിരെ മുന്നറിയിപ്പുമായി രംഗത്ത് വരുന്നത്.

Latest