Connect with us

Kerala

എ ഐ ക്യാമറ ക്രമക്കേട്; യൂത്ത് ലീഗ് പ്രസാഡിയോ കമ്പനി ഓഫീസ് ഉപരോധിച്ചു

15 ഓളം പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം

Published

|

Last Updated

കോഴിക്കോട്  | എ ഐ ക്യാമറ പദ്ധതിയില്‍ ക്രമക്കേട് ആരോപിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോഴിക്കോട് മലാപ്പറമ്പിലെ പ്രസാഡിയോ കമ്പനി ഓഫീസ് ഉപരോധിച്ചു. 15 ഓളം പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

പ്രസാഡിയോ കമ്പനിക്കെതിരെ ഉയര്‍ന്ന ആരോപണം കുറിച്ച പോസ്റ്ററുകള്‍ ഓഫീസ് ചുമരില്‍ പ്രവര്‍ത്തകര്‍ പതിച്ചു. പ്രസാഡിയോ കമ്പനിയുമായി ബന്ധപ്പെട്ട ക്യാമറ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന് പങ്കുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.

---- facebook comment plugin here -----

Latest