Connect with us

Kerala

നടി ആക്രമിക്കപ്പെട്ട കേസ്; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അതിജീവിതയുടെ പരാതി ദുരൂഹമെന്ന് സിപിഎം

പരാതി ഉണ്ടെങ്കില്‍ അതിജീവിത നേരെത്തെ കോടതിയെ അറിയിക്കേണ്ടതല്ലേ

Published

|

Last Updated

കൊച്ചി |  നടിയെ ആക്രമിച്ച കേസില്‍, അതിജീവിതക്കൊപ്പമാണ് സര്‍ക്കാരെന്നും നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . തൃക്കാക്കര മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രചാരണം ആണ് ഈ വിഷയത്തില്‍ യുഡിഎഫ് ഇപ്പോള്‍ നടത്തുന്നത്. പാര്‍ട്ടിയും സര്‍ക്കാരും നടിക്ക് ഒപ്പമാണ്.

തൃക്കാക്കര തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹമാണ് .പരാതി ഉണ്ടെങ്കില്‍ അതിജീവിത നേരെത്തെ കോടതിയെ അറിയിക്കേണ്ടതല്ലേ. കേസില്‍ അതിജീവിതയുടെ താല്പര്യം ആണ് സര്‍ക്കാരിന്റെ താല്പര്യം. പ്രോസിക്യൂട്ടറെ പോലും അതിജീവിതയുടെ താല്പര്യം കണക്കിലെടുത്താണ് നിയമിച്ചത്. വനിതാ ജഡ്ജിയെ വെച്ചത് നടിയുടെ താല്പര്യം നോക്കിയാണെന്നും കോടിയേരി പറഞ്ഞു

Latest