Connect with us

moral policing

വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും സദാചാര ഗുണ്ടാ മര്‍ദ്ദനം നടത്തിയ പ്രതികള്‍ക്ക് മൂന്നു വര്‍ഷം തടവ്

കൊല്ലം കടയ്ക്കലില്‍ ആറ് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് വിധി

Published

|

Last Updated

കൊല്ലം | വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും തെങ്ങില്‍ കെട്ടിയിട്ട് സദാചാര ഗുണ്ടാ മര്‍ദ്ദനം നടത്തിയ കേസില്‍ പ്രതികള്‍ക്ക് മൂന്നു വര്‍ഷം തടവും രണ്ടായിരം രൂപ പിഴയും ശിക്ഷ.

കൊല്ലം കടയ്ക്കലില്‍ ആറ് വര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് വിധി. കടയ്ക്കല്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഒന്‍പത് പ്രതികളേയും ശിക്ഷിച്ചത്. 2017 ജൂണ്‍ 12 ന് രാത്രി 11നാണ് ദര്‍പക്കാട് അംബേദ്കര്‍ ഗ്രാമത്തില്‍ വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കയറിയ പ്രതികള്‍ 46 കാരിയായ വീട്ടമ്മയേയും മകന്റെ സുഹൃത്തിനേയും തറയിലൂടെ വലിച്ചിഴച്ച് തെങ്ങില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്.

ഈ കേസില്‍ പ്രതികളായ സുധീര്‍, റിയാദ്, ഇര്‍ഷാദ്, സിറാജുദ്ദീന്‍, അനസ്, ഷാഫി, ജിജു,സഫീര്‍,സിനു എന്നിവരെ കോടതി ശിക്ഷിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരം മൂന്നു വര്‍ഷം തടവ് ശിക്ഷയുണ്ടെങ്കിലും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ടോര്‍ച്ച് ലൈറ്റ് കൊണ്ട് അടിക്കുകയും പരാതിക്കാരിയെ മുടിയില്‍ കുത്തിപ്പിടിച്ച് വലിച്ചിഴയ്ക്കുകയും മൊബൈലില്‍ ചിത്രീകരിച്ചുമായിരുന്നു മര്‍ദ്ദനം.

മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ കേസില്‍ ഹാജരാക്കി. മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ പരിശോധിച്ച ഫോറന്‍സിക് വിദഗ്ധന്‍. പരാതിക്കാരെ പരിശോധിച്ച ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 36 സാക്ഷികളെ വിസ്തരിച്ചു. കടയ്ക്കല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ദൃശ്യ ബാലകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.

 

---- facebook comment plugin here -----

Latest