Connect with us

Kerala

ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവെ അപകടം; യുവാവ് മരിച്ചു

ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ മണപ്പുറം ഭാഗത്തുവെച്ച് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Published

|

Last Updated

പൂച്ചാക്കല്‍ | ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേ യുവാവ് അപകടത്തില്‍ മരിച്ചു. ഹരിപ്പാട് മണ്ണാറശാല തുലാംപറമ്പ് വടക്ക് പുന്നൂര്‍ മഠത്തില്‍ കളത്തില്‍ ശ്രീജിത്താണ് മരിച്ചത്. മുപ്പത് വയസായിരുന്നു.

ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ മണപ്പുറം ഭാഗത്തുവെച്ച് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറില്‍ ഒപ്പമുണ്ടായിരുന്ന ശ്രീജിത്തിന്റെ അമ്മ ശ്യാമള ,ഭാര്യ അഭിജ ,മകള്‍ ശ്രേഷ്ഠ എന്നിവര്‍ക്കും അപകടത്തില്‍ പരുക്കുണ്ട്.

 

Latest