Connect with us

Kerala

ജെസിബിയും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം

ബന്ധുവീട്ടിലെത്തി വല്ല്യമ്മച്ചിയെ കണ്ട് തിരുവല്ലയിലേക്ക് മടങ്ങുമ്പോഴാണ് പ്രസിന് അപകടം സംഭവിച്ചത്.

Published

|

Last Updated

റാന്നി | ജെസിബിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. വലിയകാവ് കോയിത്തോട്ടത്ത് ഷിബുവിന്റെ മകന്‍ പ്രസിലാണ് (21) മരിച്ചത്. പ്രസിന്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ്. ചെട്ടിമുക്ക്-വലിയകാവ് റോഡിലെ കടവുപുഴയിലാണ് അപകടം നടന്നത്.

ബൈക്ക് ജെസിബിയില്‍ വന്നിടിച്ചതാണ് അപകടമുണ്ടാകാന്‍ കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.പ്രസിനും കുടുംബവും തിരുവല്ലയിലാണ് താമസം. വലിയകാവിലെ ബന്ധുവീട്ടിലെത്തി വല്ല്യമ്മച്ചിയെ കണ്ട് തിരുവല്ലയിലേക്ക് മടങ്ങുമ്പോഴാണ് പ്രസിന് അപകടം സംഭവിച്ചത്.