Connect with us

A C MILAN WINNER

ഇറ്റാലിയന്‍ എ സീരി കിരീടം എ സി മിലാന്

എ സി മിലാന്‍ കീരീടത്തില്‍ മുത്തമിടുന്നത് 11വര്‍ഷത്തിന് ശേഷം

Published

|

Last Updated

മിലാന്‍ | 11 വര്‍ഷത്തിന് ശേഷം എ സി മിലാന് സീരി എ കിരീടം. സസ്സോളോയെ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് എ സി മിലാന്‍ കിരീടത്തില്‍ മുത്തമിട്ടത്. 38 മത്സരങ്ങളില്‍ 86 പോയിന്റാണ് എ സിമിലാനുള്ളത്. രണ്ടാം സ്ഥാനത്തുള്ള കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ ഇന്റര്‍ മിലാന് 84 പോയിന്റാണുള്ളത്.

ഒരു സമനില നേടിയെങ്കില്‍ പോലും കിരീടം നേടാമായിരുന്ന മിലാന്‍ പക്ഷേ, എതിരാളികളെ തകര്‍ത്തെറിയുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 17ആം മിനിട്ടില്‍ ഒളിവര്‍ ജിറൂഡിലൂടെ ഗോള്‍ വേട്ട ആരംഭിച്ച മിലാന്‍ 32ആം മിനിട്ടില്‍ ലീഡുയര്‍ത്തി. ജിറൂഡ് തന്നെയാണ് രണ്ടാം ഗോളും നേടിയത്. 36ആം മിനിട്ടില്‍ ഫ്രാങ്ക് കെസി കൂടി ഗോള്‍ നേടിയതോടെ മിലാന്‍ കൂറ്റന്‍ ജയം ഉറപ്പിക്കുകയായിരുന്നു.

 

 

 

 

---- facebook comment plugin here -----

Latest