UAE
അബൂദബിയിൽ ജങ്ക് ഫുഡ് പ്രദർശിപ്പിക്കുന്നതിന് പുതിയ നിയന്ത്രണം
ജനുവരി ഒന്ന് മുതൽ സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ബാധകം
അബൂദബി|അബൂദബിയിലെ സൂപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കളുടെ ശ്രദ്ധയിൽപ്പെടുന്ന രീതിയിൽ ജങ്ക് ഫുഡുകളും ഉയർന്ന കൊഴുപ്പും ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണപാനീയങ്ങളും പ്രദർശിപ്പിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നു. ഹെൽത്തി ലിവിങും അബൂദബി രജിസ്ട്രേഷൻ അതോറിറ്റിയും സംയുക്തമായി പുറത്തിറക്കിയ പുതിയ നയം 2027 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
സൂപ്പർമാർക്കറ്റുകളുടെ പ്രവേശന കവാടങ്ങൾ, ക്യാഷ് കൗണ്ടറുകൾ, അലമാരകളുടെ അറ്റങ്ങൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ഇത്തരം വസ്തുക്കൾ പ്രദർശിപ്പിക്കാൻ പാടില്ല. ഓൺലൈൻ സൂപ്പർമാർക്കറ്റ് പ്ലാറ്റ്ഫോമുകളിലും ഹോം പേജ്, സെർച്ച് റിസൾട്ടുകൾ, പ്രൊമോഷനുകൾ എന്നിവയിൽ അനാവശ്യമായി ഇത്തരം ഉത്പന്നങ്ങൾ കാണിക്കുന്നത് കുറക്കണമെന്നും നിർദേശമുണ്ട്. 4,000 ചതുരശ്ര അടിയിൽ കൂടുതലുള്ള സൂപ്പർമാർക്കറ്റുകൾക്കാണ് ഈ നിയമം ബാധകമാകുക.
ഉത്പന്നങ്ങളുടെ വിൽപ്പന പൂർണമായി തടയുന്നില്ലെന്നും എന്നാൽ പെട്ടെന്നുള്ള ആവേശത്തിൽ ആരോഗ്യകരമല്ലാത്ത ഭക്ഷണപാനീയങ്ങൾ വാങ്ങുന്ന പ്രവണത കുറക്കുകയാണ് ലക്ഷ്യമെന്നും എ ഡി ആർ എ ഡയറക്ടർ ജനറൽ മുഹമ്മദ് മുനീഫ് അൽ മൻസൂരി, ഹെൽത്തി ലിവിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹ്്മദ് അൽഖസ്റജി എന്നിവർ വ്യക്തമാക്കി.
കാരിഫോർ അടക്കമുള്ള പ്രമുഖ റീട്ടെയ്ൽ സ്ഥാപനങ്ങൾ ഇതിനകം തന്നെ ഈ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്
Content Highlights:
Abu Dhabi will restrict displaying junk food and high-sugar products at supermarket entrances and checkout counters from January 1, 2027. The policy applies to supermarkets larger than 4,000 square feet and online retail platforms. Major retail chains like Carrefour have already begun implementation.



