Kerala
പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന്
നഗരസഭാധ്യക്ഷയായിരുന്ന യു ഡി എഫിലെ ദിയ ബിനു പുളിക്കക്കണ്ടം എല്‍ ഡി എഫ് അവിശ്വാസത്തെ തുടര്‍ന്ന് പുറത്തായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്.
കോട്ടയം | പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ആഗസ്റ്റ് 19ന് നടക്കും. രാവിലെ 11ന് നഗരസഭാ ഹാളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ പാലാ വിദ്യാഭ്യാസ ജില്ലാ ഇന്‍ ചാര്‍ജ് ഓഫീസര്‍ ജോളിമോള്‍ ഐസക്ക് വരണാധികാരിയാകും.
നഗരസഭാധ്യക്ഷയായിരുന്ന യു ഡി എഫിലെ ദിയ ബിനു പുളിക്കക്കണ്ടം എല്‍ ഡി എഫ് അവിശ്വാസത്തെ തുടര്‍ന്ന് പുറത്തായ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ്. വനിതാ സംവരണമാണ് അധ്യക്ഷ സ്ഥാനം.
കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കപ്പെട്ട നാല് വിമത കൗണ്‍സിലര്‍മാരും നഗരസഭാ ഉപാധ്യക്ഷ മായാ രാഹുലും അടങ്ങുന്ന അഞ്ചംഗ സംഘം നിര്‍ദേശിക്കുന്ന ആരെയും അനുകൂലിക്കുമെന്ന നിലപാടിലാണ് എല്‍ ഡി എഫ്.
കോണ്‍ഗ്രസ്സിലെ നാല് കൗണ്‍സിലര്‍മാരുടെയും സ്വതന്ത്രയായ നഗരസഭാ ഉപാധ്യക്ഷയുടെയും വോട്ടിന്റെ പിന്‍ബലത്തിലാണ് എല്‍ ഡി എഫിന്റെ അവിശ്വാസ പ്രമേയം പാസായത്. ഉപാധ്യക്ഷ മായാ രാഹുല്‍, കോണ്‍ഗ്രസ്സ് വിമത കൗണ്‍സിലര്‍ ലിസിക്കുട്ടി മാത്യു എന്നിവരില്‍ ഒരാള്‍ അധ്യക്ഷയാകാനാണ് സാധ്യത. രണ്ടുപേരും തുല്യ ടേമില്‍ അധ്യക്ഷ സ്ഥാനത്ത് തുടരാനാണ് പ്രാഥമിക ധാരണയെങ്കിലും ആദ്യ ടേമിനായി ഇരുവരും അവകാശവാദം ഉന്നയിച്ചതായാണ് വിവരം.
Content Highlights:
The election for the position of Pala Municipality chairperson has been official scheduled for August 19. Political parties are preparing their key strategies following the announcement of the official date. Local governance activities in Pala are expected to gain strong momentum.



