Kerala
കൂടത്തായി കേസ്: കോടതി വിചാരണക്കിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം
അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍ ഹരിദാസനാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
കോഴിക്കോട് | കൂടത്തായി കേസില്‍ കോടതി നടപടികള്‍ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍ ഹരിദാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹരിദാസനെ വിസ്തരിക്കുന്നതിനിടയിലാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
റോയ് തോമസ് വധക്കേസിലെ അവസാനഘട്ട വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. 130ലേറെ സാക്ഷികളെ വിസ്തരിച്ചു കഴിഞ്ഞു. 2011 സെപ്തംബറിലായിരുന്നു കേസിലെ പ്രതിയായ ജോളി തോമസിന്റെ ആദ്യ ഭര്‍ത്താവായ റോയ് തോമസിന്റെ മരണം.
2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തുകയും ജോളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Content Highlights:
The investigation officer in the famous Koodathayi serial murder case experienced physical discomfort during the court trial. The incident occurred while proceedings were underway at the court in Kozhikode. Further medical assistance was provided as trial activities were temporarily affected.



