Connect with us

ISC election

അബൂദബി ഐ എസ് സി തിരഞ്ഞെടുപ്പ് നാളെ

പ്രസിഡന്റ് , സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരം

Published

|

Last Updated

അബൂദബി | ഇന്ത്യ സോഷ്യല്‍ കള്‍ച്ചറല്‍ സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഏപ്രില്‍ 25 ന് നടക്കും. സാമൂഹ്യ വികസന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

പ്രസിഡന്റ് സ്ഥാനത്തേക്ക് കെ ജയചന്ദ്രന്‍ നായര്‍, ജയറാം റായ് എന്നിവരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഫ്രഡ്ഡി ജോസഫ് ഫെര്‍ണാണ്ടസ്, ടി എന്‍ കൃഷ്ണന്‍, രാജേഷ് ശ്രീധരന്‍, സിന്നപ്പ രാജ് ശിവകുമാര്‍ എന്നിവരും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് രാജ ശ്രീനിവാസ, സുജിത് കിഴക്കയില്‍ എന്നിവരും അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറിയായി ദീപു സുദര്‍ശനന്‍, സജിന്‍ പ്രമീള സാംബശിവന്‍, വിനോദ വിഭാഗം സെക്രട്ടറിയായി അരുണ്‍ ആന്‍ഡ്രൂ വര്‍ഗീസ്, സൗനക് ഘോഷ് എന്നിവരുമാണു മത്സരിക്കുന്നത്.

കായിക വിഭാഗത്തിലേക്ക് രാകേഷ് രാമകൃഷ്ണന്‍, ഷഹനവാസ് അബ്ദുല്‍ ലത്തീഫ് എന്നിവരാണ് മത്സരിക്കുന്നത്. ട്രഷററായി ദിനേശ് പൊതുവാള്‍, അസിസ്റ്റന്റ് ട്രഷററായി ക്രിസ് കുര്യന്‍, സാഹിത്യ വിഭാഗം സെക്രട്ടറിയായി നാസര്‍ തമ്പി, അബ്ദുല്‍ സലാം എന്നിവരേയും പടിഞ്ഞാറന്‍ മേഖല സെക്രട്ടറിയായി ഗൗരിശ് ഗോവിന്ദ വാഗ്ലെ, തെക്കന്‍ മേഖല സെക്രട്ടറിയായി മുഹമ്മദ് യൂനുസ് ഉസ്മാന്‍ ഓഡിറ്ററായി ജയന്‍ കെ ബാലകൃഷ്ണന്‍, അസിസ്റ്റന്റ് ഓഡിറ്ററായി എ പി നന്ദലാല എന്നിവരെയും തിരഞ്ഞെടുത്തു.

കിഴക്കന്‍ മേഖല, വടക്കന്‍ മേഖല സെക്രട്ടറിമാരായി മത്സരിക്കാന്‍ ആരും രംഗത്തു വന്നില്ല. ക്വാറം പൂര്‍ത്തിയായാല്‍ മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കുക. അല്ലെങ്കില്‍ അടുത്ത ദിവസത്തേക്ക് തിരഞ്ഞെടുപ്പ് മാറ്റിവെക്കും. വാശിയേറിയ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ഒരു മാസം മുമ്പ് തന്നെ ആരംഭിച്ചിരുന്നു.