Connect with us

Kerala

കോട്ടയം കറുകച്ചാലില്‍ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുന്നോട്ട് എടുത്ത ബസ് നടന്നുപോകുന്ന അന്‍സുവിനെ പിന്നില്‍നിന്ന് ഇടിക്കുകയായിരുന്നു.

Published

|

Last Updated

കറുകച്ചാല്‍ | സ്വകാര്യ ബസില്‍ സ്റ്റാഡില്‍ വന്നിറങ്ങിയ യുവതിക്ക് അതേ ബസിടിച്ച്  ദാരുണാന്ത്യം . ചേന്നാട് സാജുവിന്റെ മകള്‍ അന്‍സു അജിയാണ് മരിച്ചത്. കോട്ടയം കറുകച്ചാലില്‍ ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്.

കോട്ടയം -പാമ്പാടി -മല്ലപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹോളിമേരി ബസിലാണ് അന്‍സു ബസ്റ്റാന്റില്‍ വന്നിറങ്ങിയത്. പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുന്നോട്ട് എടുത്ത ബസ് നടന്നുപോകുന്ന അന്‍സുവിനെ പിന്നില്‍നിന്ന് ഇടിക്കുകയായിരുന്നു. നിലത്തുവീണ അന്‍സുവിന് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ഉടനടി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് യുവതിയെ കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുമ്പേ മരണം സംഭവിക്കുയായിരുന്നു.

 

Latest