Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വ്യാഴം രാവിലെ 10.30ന് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോകുകയായിരുന്നു.  

Published

|

Last Updated

പത്തനംതിട്ട | പതിനാറുകാരിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി ലോഡ്ജിൽ വച്ച് ലൈംഗികമായി പലതവണ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായി. തിരുവനന്തപുരം പുളിമാത്ത് കൊടുവഴന്നൂര്‍ ചേനവിള നിന്നെത്തി ചിറ്റാര്‍ സീതത്തോട് മുണ്ടന്‍പാറ ഗുരുനാഥന്‍മണ്ണില്‍ താമസിക്കുന്ന സനില്‍ സുരേഷ് (22) ആണ് പിടിയിലായത്. സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വ്യാഴം രാവിലെ 10.30ന് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോകുകയായിരുന്നു.

അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍  കുട്ടിയെ കാണാതായതിന് പോലീസ് കേസെടുത്ത് എസ് ഐ താഹാകുഞ്ഞിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ച പെണ്‍കുട്ടി തിരിച്ചെത്തി. വനിതാ പോലീസ് വീട്ടിലെത്തി കുട്ടിയെ സ്‌റ്റേഷനില്‍ കൂട്ടിക്കൊണ്ടുപോയി ശിശു സൗഹൃദ കേന്ദ്രത്തിലെത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് സനില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കാര്യം വെളിപ്പെട്ടത്. മെഡിക്കല്‍ പരിശോധനയും 164 സി ആര്‍ പി സി പ്രകാരമുള്ള മൊഴിയും രേഖപ്പെടുത്തി പോലീസ് പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി.

തുടര്‍ന്ന് കൊട്ടാരക്കര ബസ് സ്റ്റാൻഡി നിന്ന് വെള്ളി വൈകിട്ട്  ഇയാളെ പിടികൂടുകയായിരുന്നു. സ്‌റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോള്‍ യുവാവ് കുറ്റം സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ് കുമാര്‍, എസ് ഐ മാരായ അനൂപ്, താഹാകുഞ്ഞ്, എ എസ് ഐ മാരായ വിനോദ്, സുധീഷ്, സി പി ഓമാരായ പരശുറാം, ജോബിന്‍ ജോണ്‍ എന്നിവരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Latest