Kerala
ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റില്‍ യുവാവ് കൊക്കയില്‍ വീണു; രക്ഷപ്പെടുത്തി
തൊടുപുഴ ഫയര്‍ഫോഴ്‌സ് ആണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
ഇടുക്കി| ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റില്‍ യുവാവ് കൊക്കയില്‍ വീണു. ചീങ്കല്‍ സിറ്റി സ്വദേശി സാംസണ്‍ (23) ആണ് അപകടത്തില്‍പ്പെട്ടത്. തൊടുപുഴ ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി യുവാവിനെ രക്ഷപെടുത്തി. പുലര്‍ച്ചെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം സാംസണ്‍ കോട്ടപ്പാറയിലെത്തിയത്.
പാറയില്‍ തെന്നി എഴുപത് അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചു. തുടര്‍ന്ന് തൊടുപുഴ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി യുവാവിനെ രക്ഷപ്പെടുത്തി. പരുക്കേറ്റ സാംസണെ ചികിത്സയ്ക്കായി തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.







