Kerala
വയനാട്ടില്‍ യുവാവ് പാമ്പുകടിയേറ്റ് മരിച്ചു
ഇന്നലെ ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കല്‍പ്പറ്റ | സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം .വയനാട്ടിലാണ് യുവാവ് പാമ്പുകടിയേറ്റ് മരിച്ചത്. മാനന്തവാടി തൊണ്ടനാട് പുതുശ്ശേരി താഴേതരിമടമറ്റം ഉന്നതിയിലെ സുനില്‍(32) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടത്തിലാണ് പാമ്പുകടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചത്. വീട്ടില്‍ മരിച്ച നിലയില്‍ സുനിലിനെ കണ്ടെത്തിയതോടെ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജിലെത്തിച്ച് പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കിയപ്പോഴാണ് മരണകാരണം കണ്ടെത്തിയത്.






