Connect with us

Alappuzha

പോലീസ് ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു

ആലപ്പുഴ എടത്വ ഇരുപതില്‍ചിറ സ്വദേശി സാനി ബേബി (29) ആണ് മരിച്ചത്.

Published

|

Last Updated

ആലപ്പുഴ | തകഴിക്കു സമീപം പോലീസ് ജീപ്പ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എടത്വ ഇരുപതില്‍ചിറ സ്വദേശി സാനി ബേബി (29) ആണ് മരിച്ചത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

ബൈക്കില്‍ പിന്നിലിരുന്ന് സഞ്ചരിച്ചിരുന്ന ആള്‍ക്ക് ഗുരുതര പരുക്കേറ്റു. സൗത്ത് പോലീസ് സ്‌റ്റേഷനിലെ ജീപ്പ് ആണ് ബൈക്കിലിടിച്ചത്. പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം മടങ്ങുകയായിരുന്നു ജീപ്പ്.

സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Latest