Connect with us

Kerala

കക്കയത്ത് വിനോദസഞ്ചാരത്തിനെത്തിയ അമ്മയെയും മകളെയും കാട്ട്‌പോത്ത് ആക്രമിച്ചു

കക്കയം ഡാമിന് അടുത്തുള്ള പാര്‍ക്കില്‍ ഇരിക്കുമ്പോഴാണ് ഇവരെ കാട്ടുപോത്ത് ആക്രമിച്ചത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് വിനോദസഞ്ചാരത്തിനെത്തിയ അമ്മയ്ക്കും മകള്‍ക്കും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്ക്.എറണാകുളം സ്വദേശികളായ നീതു ജോസ്,മകള്‍ ആന്‍മരിയ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോഴിക്കോട് കക്കയം വിനോദസഞ്ചാരകേന്ദ്രത്തിലാണ് സംഭവം. ശനിയാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നത്.

കക്കയം ഡാമിന് അടുത്തുള്ള പാര്‍ക്കില്‍ അമ്മയും മകളും ഇരിക്കുമ്പോഴാണ് ഇവരെ കാട്ടുപോത്ത് ആക്രമിച്ചത്. നീതുവിന് വയറിന്റെ ഭാഗത്തായാണ് പരിക്കേറ്റത്. മകള്‍ ആന്‍മരിയ പോത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്നതിനിടെയാണ് പരിക്കേറ്റത്.പരിക്കേറ്റ ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

---- facebook comment plugin here -----

Latest