Connect with us

Kerala

വിഴിഞ്ഞത്ത് ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

നിംസ് കോളജിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയാണ് അനന്തു.

Published

|

Last Updated

തിരുവനന്തപുരം|വിഴിഞ്ഞം തുറമുഖത്തിലേക്ക് ലോഡ് കൊണ്ടുവന്ന ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. നിംസ് കോളജിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയാണ് അനന്തു. ഇന്ന് രാവിലെ മുക്കോലയില്‍ വെച്ചാണ് അപകടം ഉണ്ടായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അനന്തുവിന്റെ തലയിലേക്ക് കല്ല് തെറിച്ചുവീഴുകയായിരുന്നു.

തലയ്ക്ക് പരിക്കേറ്റ അനന്തുവിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് യുവാവിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

സംഭവത്തിനുശേഷം തുറമുഖ കവാടം സംയുക്ത രാഷ്ട്രീയ കക്ഷികള്‍ ഉപരോധിച്ചു. രാവിലെ 10 മണി വരെ അമിതഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് ഉപരോധം. തുറമുഖ അധികൃതരും പോലീസും ചര്‍ച്ചയ്ക്ക് വന്ന് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

 

 

 

Latest