Connect with us

National

ഏഴു വയസുകാരിയെ പീഡിപ്പിച്ച് മൃതദേഹം അഴുക്കുചാലില്‍ തള്ളി;പ്രതിക്കായി അന്വേഷണം ഊര്‍ജിതം

മൃതദേഹം ഇഷ്ടിക കൂട്ടിവെച്ച് മറച്ചുവെച്ച രീതിയിലായിരുന്നു.

Published

|

Last Updated

ലക്നോ | ഉത്തര്‍പ്രദേശിലെ മസൂരിയില്‍ ഏഴ് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി. കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചതാണെന്നാണ് പോലീസ് വ്യക്തമാക്കിയത്.

ശനിയാഴ്ച സുഹൃത്തുക്കളുമായി കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. കളിക്കാന്‍ പോയ കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെയാണ് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 50 മീറ്റര്‍ അകലെയുള്ള അഴുക്കുചാലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.മൃതദേഹം ഇഷ്ടിക കൂട്ടിവെച്ച് മറച്ചുവെച്ച രീതിയിലായിരുന്നു. കുട്ടിയുടെ തലയില്‍ കല്ലുകൊണ്ട് അടിച്ച പാടുകളും ഉണ്ടായിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പീഡനത്തിന് ശേഷം കുട്ടിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. പ്രതിയെ പിടികൂടാനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.