Connect with us

National

വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ ഏഴ് വയസ്സുകാരന് ഗുരുതര പരുക്ക്

അസം സ്വദേശികളുടെ മകനാണ് പരുക്കേറ്റത്.

Published

|

Last Updated

കോയമ്പത്തൂര്‍ | വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണത്തില്‍ ഏഴ് വയസ്സുകാരന് ഗുരുതര പരുക്ക്. അസം സ്വദേശികളുടെ മകനായ പ്രദീപ് കുമാറിനാണ് പരുക്കേറ്റത്.

സിരുഗുണ്‍ട്ര എസ്റ്റേറ്റില്‍ ഇന്ന് വൈകിട്ടാണ് സംഭവം. കുട്ടി വീടിന് പുറത്ത് കളിക്കുമ്പോഴാണ് പുലി ആക്രമിച്ചത്.

തലക്ക് പരുക്കേറ്റ കുട്ടിയെ മലക്കപ്പാറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.