Connect with us

Kerala

തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു; ഒന്നര വയസുകാരന് ഗുരുതര പരുക്ക്

കൊല്ലം മയ്യനാട് പുല്ലിച്ചിറ കക്കാകടവ് സ്വദേശി രാജേഷ്-ആതിര ദമ്പതികളുടെ മകന്‍ അര്‍ണവിനാണ് പരുക്കേറ്റത്.

Published

|

Last Updated

കൊല്ലം | തെരുവുനായ്ക്കളുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തില്‍ ഒന്നര വയസുകാരന് ഗുരുതരമായി പരുക്കേറ്റു. കൊല്ലം മയ്യനാട് പുല്ലിച്ചിറ കക്കാകടവ് സ്വദേശി രാജേഷ്-ആതിര ദമ്പതികളുടെ മകന്‍ അര്‍ണവിനാണ് പരുക്കേറ്റത്. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ കൂട്ടമായി എത്തിയ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.

ആതിര കുഞ്ഞിന് ഭക്ഷണം കൊടുത്ത ശേഷം പാത്രം കൊണ്ടുവെക്കാന്‍ അകത്തേക്ക് പോയപ്പോഴായിരുന്നു നായ്ക്കള്‍ കുഞ്ഞിനെ ആക്രമിച്ചത്. നായ്ക്കളെ വടി കൊണ്ട് അടിച്ചോടിച്ചാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

 

Latest