Connect with us

Kerala

റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് കന്യാസ്ത്രീയ്ക്ക് ഗുരുതര പരിക്ക്

ഗുരുതരമായി പരിക്കേറ്റ സിസ്റ്ററെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

തൃശൂര്‍ | റോഡ് ക്രോസ് ചെയ്യുന്നതിനിടെ ബൈക്ക് ഇടിച്ച് അധ്യാപികയായ കന്യാസ്ത്രീയ്ക്ക് ഗുരുതര പരിക്ക്. മുല്ലശ്ശേരിയിലാണ് അപകടം ഉണ്ടായത്. മുല്ലശ്ശേരി ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ ജോണിയ്ക്കാണ് പരിക്കേറ്റത്. സ്‌കൂളിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ബൈക്ക് ഇടിച്ച് സിസ്റ്റര്‍ സോണിയ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിസ്റ്ററെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബൈക്ക് യാത്രികനും പരിക്കുണ്ട്.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.