Connect with us

Kollam

ഉംറ യാത്രക്കിടെ ഹൃദയാഘാതം; കൊല്ലം പത്തനാപുരം സ്വദേശി സഊദിയില്‍ നിര്യാതനായി

മുഹമ്മദ് ഷമീര്‍ (38) ആണ് സഊദിയിലെ അബ്‌ഖൈക്കില്‍ മരിച്ചത്.

Published

|

Last Updated

ദമാം | ഉംറ യാത്രക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് സഊദിയിലെ അബ്‌ഖൈക്കില്‍ മലയാളി നിര്യാതനായി. കൊല്ലം പത്തനാപുരം സ്വദേശി മുഹമ്മദ് ഷമീര്‍ (38) ആണ് മരിച്ചത്. ദമാമില്‍ നിന്നും ഭാര്യയുമൊത്ത് ഉംറ നിര്‍വഹിക്കുന്നതിന് മക്കയിലേക്ക് ബസില്‍ പുറപ്പെട്ട ഷമീര്‍, ദമാം റിയാദ് ഹൈവേയില്‍ സലാസിനില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ബസില്‍ കൂടെയുണ്ടായിരുന്ന സഹയാത്രികനായ ഡോക്ടര്‍ പ്രാഥമിക ചികിത്സ നല്‍കി അബ്‌ഖൈക്കിലുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

അഞ്ച് മാസം മുമ്പാണ് ഷമീര്‍ ഡ്രൈവര്‍ വിസയില്‍ ദമാമിലെത്തിയത്. കഴിഞ്ഞ രണ്ട് മാസം മുമ്പാണ് ഭാര്യയെ സന്ദര്‍ശക വിസയില്‍ കൂടെ കൂട്ടിയത്. ഉംറ കഴിഞ്ഞ് ശനിയാഴ്ച ഭാര്യയെ ജിദ്ദ വിമാനത്താവളത്തില്‍ നിന്നും യാത്രയാക്കി ദമാമില്‍ തിരിച്ചെത്താന്‍ തീരുമാനിച്ചണ് യാത്ര തിരിച്ചത്.

ഷമീറിന്റെ രണ്ട് മക്കള്‍ നാട്ടിലുണ്ട്. സാമൂഹിക പ്രവര്‍ത്തകനും ലോക കേരള സഭാംഗവുമായ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് അല്‍കോബാര്‍ ഇസ്‌കാന്‍ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഹായത്തിനായി നവോദയ പ്രവര്‍ത്തകരും രംഗത്തുണ്ട്.

 

---- facebook comment plugin here -----

Latest