rape case up
അമ്മയേയും ആറ് വയസുള്ള കുഞ്ഞിനേയും കൂട്ടബലാത്സംഗം ചെയ്തു
ഉത്തര്‍പ്രദേശിലെ റൂര്‍ക്കിയിലാണ് ക്രൂരബലാത്സംഗം നടന്നത്

ലഖ്‌നൗ | ഉത്തര്‍പ്രദേശിലെ റൂര്‍ക്കിയില്‍ അമ്മയേയും ആറു വയസ്സുകാരിയായ മകളേയും കാറിനുള്ളില്‍കയറ്റി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തു. ലിഫ്റ്റ് കൊടുക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റിയാണ് ഡ്രൈവറും സുഹൃത്തുക്കളും ക്രൂരപീഡനം നടത്തിയത്.
ഡ്രൈവറെ അമ്മക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. സോനു എന്നാണ് ഡ്രൈവറുടെ പേരായി മൊഴി നല്‍കിയിരിക്കുന്നത്. കാറില്‍ കയറ്റിയ ശേഷം ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അക്രമികളില്‍നിന്ന് രക്ഷപ്പെട്ടോടിയ ഇവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അമ്മയും മകളും ആശുപത്രിയില്‍ ചികിത്സയിലാണ്. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. മകളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
---- facebook comment plugin here -----