Connect with us

Obituary

മദ്യപിച്ച്‌ റോഡരികില്‍ വീണു കിടന്ന മധ്യവയസ്‌കന്റെ തലയിലൂടെ കാർ കയറിയിറങ്ങി; തത്ക്ഷണം മരിച്ചു

മദ്യപിച്ച്‌ റോഡില്‍ കിടക്കുകയായിരുന്ന കുഞ്ഞുപിള്ളയുടെ തലയിലൂടെ കാര്‍ കയറി ഇറങ്ങുകയായിരുന്നു.

Published

|

Last Updated

പന്തളം | മദ്യപിച്ച്‌ ലക്കുകെട്ട് റോഡരികില്‍ വീണു കിടന്ന മധ്യവയസ്‌കന്റെ തലയിലൂടെ കാർ കയറിയിറങ്ങി. ഇയാൾ തത്ക്ഷണം മരിച്ചു. പൂഴിക്കാട് വലക്കടവ് പുതുപറൻപില്‍ കുഞ്ഞുപിള്ള (56) യാണ് മരിച്ചത്. വലക്കടവ് ബണ്ടിന് സമീപം ബുധനാഴ്ച രാവിലെ 11.30 യോടെയായിരുന്നു അപകടം.

മദ്യപിച്ച്‌ റോഡില്‍ കിടക്കുകയായിരുന്ന കുഞ്ഞുപിള്ളയുടെ തലയിലൂടെ കാര്‍ കയറി ഇറങ്ങുകയായിരുന്നു. അപകടമുണ്ടാക്കിയ മാരുതി കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പന്തളം പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം അടൂര്‍ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി: ഭാര്യ: പരേതയായ ചെല്ലമ്മ. മകന്‍: രാജേഷ്, മരുമകള്‍: രമ്യ.

Latest