Connect with us

National

വ്യാജ അര്‍ബുദ മരുന്ന് വില്‍ക്കുന്ന സംഘം അറസ്റ്റില്‍; പിടിയിലായത് ആശുപത്രിയിലെ രണ്ട് ജീവനക്കാരുള്‍പ്പടെ ഏഴ് പേര്‍

സംഘാംഗങ്ങളില്‍ നിന്ന് നാലുകോടിയുടെ വ്യാജമരുന്നും നിര്‍മാണ ഉപകരണങ്ങളും പോലീസിന് ലഭിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ വ്യാജ അര്‍ബുദ മരുന്ന് വില്‍ക്കുന്ന സംഘം അറസ്റ്റില്‍. കാന്‍സര്‍ ആശുപത്രിയിലെ രണ്ട് ജീവനക്കാരുള്‍പ്പടെ ഏഴ് പേരാണ് പിടിയിലായത്. വിഫില്‍ ജെയിന്‍ (46), സൂരജ് ഷാത് (28), നീരജ് ചൗഹാന്‍ (38), തുഷാര്‍ ചൗഹാന്‍ (28), പര്‍വേസ് (33), കോമള്‍ തിവാരി (39), അഭിനയ് കോഹ്ലി (30) എന്നിവരാണ് അറസ്റ്റിലായത്. സംഘാംഗങ്ങളില്‍ നിന്ന് നാലുകോടിയുടെ വ്യാജമരുന്നും നിര്‍മാണ ഉപകരണങ്ങളും പോലീസിന് ലഭിച്ചു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാജമരുന്നുകള്‍ പിടികൂടിയത്.

ഡല്‍ഹിയിലെ ഗുരുഗ്രാം, മോത്തിനഗര്‍, യമുന വിഹാര്‍, സൗത്ത് സിറ്റി എന്നിവിടങ്ങളില്‍ പോലീസ് ഒരേസമയം പരിശോധന നടത്തിയാണ് വ്യാജമരുന്നുകള്‍ പിടിച്ചെടുത്തത്. ഡല്‍ഹിയിലെ പ്രധാന കാന്‍സര്‍ ആശുപത്രിയിലെ ജീവനക്കാരായ രണ്ടുപേര്‍ അറസ്റ്റിലായ സംഘത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു. രണ്ട് ഫളാറ്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വ്യാജ മരുന്ന് നിര്‍മാണമെന്നും വ്യാജമരുന്നിന്റെ 140ലധികം കുപ്പികള്‍ പിടിച്ചെടുത്തതായും പോലീസ് കൂട്ടിച്ചേര്‍ത്തു. പിടിച്ചെടുത്ത വ്യാജമരുന്നുകള്‍ 4 കോടി രൂപയിലധികം വിലവരുമെന്നാണ് പോലീസ് പറയുന്നത്.

മരുന്ന് നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍, പാക്കിങ് മെറ്റീരിയലുകള്‍, ലേബല്‍ ചെയ്ത കുപ്പികള്‍, സീലുകള്‍ എന്നിവയും പിടിച്ചെടുത്തവയില്‍പെടുന്നു. മരുന്നുകള്‍ സ്വമേധയാ സീല്‍വച്ച്  വ്യാജ ഡീലര്‍മാര്‍ക്ക് വില്‍ക്കുകയായിരുന്നു പ്രതികളുടെ രീതിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് വ്യക്തമാക്കി.

 

 

 

Latest