Connect with us

Kerala

മലപ്പുറം താനാളൂരില്‍ നാല് വയസുകാരനെ തെരുവുനായ കടിച്ചുകീറി; ദേഹത്ത് നാല്‍പതോളം മുറിവുകള്‍

വട്ടത്താണി കമ്പനിപ്പടി കുന്നത്തുപറമ്പ് റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് ഗുരുതരമായി പരുക്കേറ്റത്.

Published

|

Last Updated

മലപ്പുറം | മലപ്പുറം താനാളൂരില്‍ നാല് വയസുകാരനെ തെരുവുനായകള്‍ കടിച്ചുകീറി. വട്ടത്താണി കമ്പനിപ്പടി കുന്നത്തുപറമ്പ് റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് ഗുരുതരമായി പരുക്കേറ്റത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

വീട്ടില്‍ നിന്ന് സമീപത്തെ റോഡിലേക്കിറങ്ങിയപ്പോഴാണ് റിസ്വാനെ ആറോളം തെരുവുനായകള്‍ ആക്രമിച്ചത്. നിലവിളി കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കുട്ടിക്ക് സാരമായി പരുക്കേറ്റിരുന്നു. ശരീരത്തില്‍ ആഴത്തിലുള്ളവ ഉള്‍പ്പെടെ നാല്‍പതോളം മുറിവുകളുണ്ട്.

Latest