Connect with us

FIRE

ആലപ്പുഴയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൻ്റെ ഗോഡൗണിൽ തീപ്പിടിത്തം

കടയുടെ തൊട്ടടുത്ത പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരാണ് ആദ്യം ഇക്കാര്യം കണ്ടത്.

Published

|

Last Updated

ആലപ്പുഴ | മാന്നാര്‍ പരുമലയില്‍ വസ്ത്ര വ്യാപാര സ്ഥാപനത്തിൻ്റെ ഗോഡൗണിന് തീപിടിച്ചു. രാവിലെ ആറ് മണിയോടെയാണ് സംഭവം. മെട്രോ സില്‍ക്ക് എന്ന സ്ഥാപനത്തിൻ്റെ ഗോഡൗണിനാണ് തീപിടിച്ചത്. അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

മൂന്ന് നില കെട്ടിടത്തിനാണ് തീ പിടിച്ചത്. വസ്ത്രശാലക്ക് തൊട്ടടുത്തായാണ് സ്റ്റോക്ക് സൂക്ഷിക്കുന്ന മൂന്ന് നില ഗോഡൗണ്‍ സ്ഥിതിചെയ്യുന്നത്. അതിന്റെ രണ്ടാം നിലയിലാണ് തീപിടിച്ചത്. കടയുടെ തൊട്ടടുത്ത പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരാണ് ആദ്യം ഇക്കാര്യം കണ്ടത്.

Latest