Connect with us

Malappuram

സമർപ്പണം നേതൃസംഗമം നടത്തി

Published

|

Last Updated

നിലമ്പൂർ |സമുദായത്തിന്റെ ക്രിയാത്മക മുന്നേറ്റമാണ് സമസ്ത വിഭാവനം ചെയ്യുന്നതെന്ന് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി പറഞ്ഞു. മജ്മഅ് അക്കാഡമിയിൽ നടന്ന നിലമ്പൂർ സോൺ നേത്യ സംഗമത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമസ്ത പിന്നിട്ട നൂറ് വർഷത്തെ നേട്ടങ്ങൾക്കൊപ്പം ഭാവിയിലേക്കുള്ള സൃഷ്ടിപരമായ കർമ്മ പദ്ധതികളുമായാണ് നൂറാം വാർഷികമാഘോഷിക്കുന്നത്.
യൂണിറ്റുകളിലെ മുഴുവൻ പ്രാസ്ഥാനിക പ്രവർത്തകരിൽ നിന്നും ബഹുജനങ്ങളിൽ നിന്നുമായി സ്വരൂപിച്ച ഒരു ദിന വരുമാനവും പ്രവർത്തക ഫണ്ടും ഏറ്റ് വാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ സോൺ പ്രസിഡന്റ് സുലൈമാൻ ദാരിമി അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദു റഹ്‌മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. കെ.പി. ജമാൽ കരുളായി, ഹംസ സഖാഫി, കൊമ്പൻ മുഹമ്മദ് ഹാജി, ഒ.പി.മൊയ്തിൻ കുട്ടി ഹാജി മാമ്പറ്റ, ടി.കെ.അബ്ദുള്ള, റഷീദ് സഖാഫി പ്രസംഗിച്ചു.

Latest