Connect with us

National

ഹോട്ടലിൽ വിളമ്പിയ സാമ്പാറിൽ ചത്ത എലിയെ കിട്ടി;പരാതിയുമായി ഉപഭോക്താവ്

ആരോഗ്യവകുപ്പ് റെസ്റ്റോറന്റ് ഉടമയ്ക്ക് ആരോഗ്യ ശുചിത്വ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കി.

Published

|

Last Updated

അഹമ്മദാബാദ് | ഗുജറാത്തിലെ ഒരു ഹോട്ടലിൽ സാമ്പാറില്‍ നിന്നും ചത്ത എലിയെ കിട്ടി. അഹമ്മഹാബാദ് നികോളി ദേവി ദോശ റസ്‌റ്റോറന്റിലാണ് സാമ്പാറില്‍ നിന്നും ചത്ത എലിയെ കിട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സാമ്പാറില്‍ എലിയെ കണ്ടതോടെ ഉപഭോക്താവ് അംദവാദ് മുനിസപ്പല്‍ കോര്‍പ്പറേഷനെ വിവരം അറിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് റെസ്റ്റോറന്റില്‍ പരിശോധന നടത്തി. സ്ഥാപന ഉടമയ്ക്ക് നോട്ടീസ് നല്‍കി.റെസ്റ്റോറന്റ് ഉടമയ്ക്ക് ആരോഗ്യ ശുചിത്വ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്.

മുബൈയിലെ മലാഡില്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ കൈവിരല്‍ കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് സാമ്പാറില്‍ നിന്നും ചത്ത എലിയെ കിട്ടിയ സമാനസംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ ഭോപ്പാലില്‍നിന്ന് ആഗ്രയിലേക്കുപോയ വന്ദേഭാരത്  എക്സ്പ്രസിലെ ഭക്ഷണത്തില്‍ നിന്നും പാറ്റയെ കിട്ടിയെന്ന പരാതിയുമായി ദമ്പതികളും വന്നിരുന്നു.

---- facebook comment plugin here -----

Latest