Connect with us

Kerala

കുടുംബ കൗണ്‍സലിംഗ് നടത്തിവന്ന ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം; മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസ്

മുരിങ്ങൂര്‍ ഡിവൈന്‍ സ്നേഹനഗറില്‍ തുര്‍ക്കി വീട്ടില്‍ മരിയോ ജോസഫ്, ഭാര്യ ജിജി മരിയോ ജോസഫ് എന്നിവര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. ജിജി മരിയോയുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

Published

|

Last Updated

തൃശൂര്‍ | സാമൂഹിക മാധ്യമങ്ങളില്‍ കുടുംബ കൗണ്‍സലിംഗ്, മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തിവന്ന ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം. മുരിങ്ങൂര്‍ ഡിവൈന്‍ സ്നേഹനഗറില്‍ തുര്‍ക്കി വീട്ടില്‍ മരിയോ ജോസഫ്, ഭാര്യ ജിജി മരിയോ ജോസഫ് എന്നിവര്‍ തമ്മിലാണ് തര്‍ക്കമുണ്ടായത്. തന്നെ മര്‍ദിച്ചെന്ന ജിജി മരിയോയുടെ പരാതിയില്‍ മരിയോ ജോസഫിനെതിരെ ചാലക്കുടി പോലീസ് കേസെടുത്തു. മരിയോ ജോസഫ് ഒളിവിലാണ്.

തൊഴിലുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒമ്പത് മാസത്തോളമായി ഇവര്‍ അകന്നു കഴിയുകയാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ മാസം 25-ന് വൈകിട്ട് പ്രശ്നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ എത്തിയ ജിജിയെ, പരസ്പരം സംസാരിക്കുന്നതിനിടെ മരിയോ ജോസഫ് മര്‍ദിച്ചുവെന്നാണ് പരാതി.

സെറ്റ്ടോപ്പ് ബോക്സ് കൊണ്ട് തലയ്ക്കടിച്ചു, കൈയില്‍ കടിച്ചു, തലമുടിയില്‍ പിടിച്ചുവലിച്ചു എന്നൊക്കെയാണ് നവംബര്‍ ഒന്നിന് നല്‍കിയ പരാതിയില്‍ പറയുന്നത്.

 

Latest