Connect with us

Kerala

മുണ്ടക്കയം പുഞ്ചവയലില്‍ ദമ്പതികളെ വെട്ടി പരുക്കേല്‍പ്പിച്ചു

തോമസിന്റെ തലയ്ക്കും ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റിരിക്കുന്നത്.

Published

|

Last Updated

മുണ്ടക്കയം | മുണ്ടക്കയം പുഞ്ചവയലില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു. ബുധനാഴ്ച രാവിലെ നടന്ന സംഭവത്തില്‍ പുഞ്ചവയല്‍ 504 കണ്ടംങ്കേരി തോമസ് (77) ഭാര്യ ഓമന (55) എന്നിവര്‍ക്കാണ് വെട്ടേറ്റത്. തോമസിന്റെ തലയ്ക്കും ഓമനയുടെ മുഖത്തുമാണ് വെട്ടേറ്റിരിക്കുന്നത്.

തോമസും ഭാര്യയും കുളിക്കാനായി പോകുന്ന വഴിയാണ് അക്രമത്തിനിരയായത്. ഇരുവരുടെയും നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ദമ്പതികളെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അയല്‍വാസിയായ പള്ളിത്തടത്തില്‍ കൊച്ചുമോനാണ് തങ്ങളെ ആക്രമിച്ചതെന്ന് ദമ്പതികള്‍ പോലീസിന് മൊഴി നല്‍കി.

അയല്‍വക്കതര്‍ക്കം ക്രൂരകൃത്യത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

 

Latest