Connect with us

Kozhikode

കാന്തപുരത്തിന്റെ തിരഞ്ഞെടുത്ത പ്രാര്‍ഥനകളുടെ സമാഹാരം പുറത്തിറങ്ങുന്നു

ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയാണ് 'സാദുല്‍ അര്‍വാഹ്' എന്ന പേരില്‍ പ്രാര്‍ഥനകള്‍ സമാഹരിച്ചിട്ടുള്ളത്.ഒരു മുസ്ലിം വിശ്വാസി രാവിലെ മുതല്‍ രാത്രി വരെ ചെയ്യേണ്ട പ്രാര്‍ഥനകള്‍ ആണ് പുസ്തകത്തിന്റെ ഇതിവൃത്തം.

Published

|

Last Updated

നോളജ് സിറ്റി | ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നിര്‍ദേശ പ്രകാരമുള്ള പ്രാര്‍ഥനകളുടെ സമാഹാരം പുസ്തക രൂപത്തില്‍ പുറത്തിറങ്ങുന്നു. ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരിയാണ് ‘സാദുല്‍ അര്‍വാഹ്’ എന്ന പേരില്‍ പ്രാര്‍ഥനകള്‍ സമാഹരിച്ചിട്ടുള്ളത്.

ഒരു മുസ്ലിം വിശ്വാസി രാവിലെ മുതല്‍ രാത്രി വരെ ചെയ്യേണ്ട പ്രാര്‍ഥനകള്‍ ആണ് പുസ്തകത്തിന്റെ ഇതിവൃത്തം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പതിറ്റാണ്ടുകള്‍ നീണ്ട ലോക യാത്രകളില്‍ വെച്ച് കണ്ടുമുട്ടിയ മഹാന്മാരായ പണ്ഡിതന്മാരുടെയും ആത്മീയ ഗുരുക്കന്മാരുടെയും അടുക്കല്‍ നിന്ന് ലഭിച്ചതാണ് അവയില്‍ മിക്കതും. ഏപ്രില്‍ ഏഴിന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന ബദര്‍ ആത്മീയ സമ്മേളനത്തിലെ, തിരുശേഷിപ്പുകളുടെ സൂക്ഷിപ്പു കേന്ദ്രമായ ‘ഖിസാനതുല്‍ ആസാര്‍’ സമര്‍പ്പണ വേദിയില്‍ വെച്ച് ഗ്രന്ഥം പ്രകാശനം ചെയ്യും.

മര്‍കസ് നോളജ് സിറ്റിയിലെ പ്രസാധകരായ ‘ദാറു മലൈബാര്‍’ ആണ് പുസ്തകം അച്ചടിച്ച് വിതരണം ചെയ്യുന്നത്. കോപ്പികള്‍ ആവശ്യമുള്ളവര്‍ക്ക് 7034 022 055 എന്ന നമ്പറില്‍ വിളിച്ച് ബുക്ക് ചെയ്യാന്‍ അവസരമുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest