National
തമിഴ്‌നാട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ കാറിടിച്ചു; അഞ്ചുപേര്‍ മരിച്ചു
രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളിയിലാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

ചെന്നൈ | തമിഴ്‌നാട്ടില്‍ വാഹനാപകടം. നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു.
രാമനാഥപുരത്തിനടുത്ത് ഉച്ചപ്പള്ളിയിലാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ മൂന്ന് പേരുള്‍പ്പെടെ അഞ്ച് പേരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.
തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. യാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ വേണ്ടി നിര്‍ത്തിയിട്ടിരുന്ന ബസിലേക്ക്
പിന്നില്‍ വന്ന കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.
---- facebook comment plugin here -----