Kerala
പെരുമ്പാവൂരില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് ഒരു മരണം; നാല് പേര്‍ക്ക് പരുക്ക്
മലപ്പുറം സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.
കൊച്ചി | പെരുമ്പാവൂര്‍ വണ്ണൂരില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ കുട്ടിയുള്‍പ്പെടെ നാല് പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മലപ്പുറം സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെ ഏഴിനാണ് അപകടമുണ്ടായത്. എംസി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ എതിര്‍ദിശയില്‍നിന്ന് വന്ന കാര്‍ ഇടിച്ച് കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.







