Connect with us

Kerala

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 65കാരന്‍ അറസ്റ്റില്‍

പയ്യന്നൂര്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

Published

|

Last Updated

പഴയങ്ങാടി | പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച 65കാരന്‍ അറസ്റ്റില്‍. കുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍പോയ ചെങ്ങല്‍ കൊവ്വപ്പുറം സ്വദേശി കെപി രാജനാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

വീട്ടില്‍ അതിക്രമിച്ചു കടന്ന പ്രതി വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി ബഹളം വെച്ചതോടെ പ്രതി ഓടിരക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ സമീപവാസികളാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ പീഡനവിവരം അറിയിച്ചത്.

തുടര്‍ന്ന് പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
പഴയങ്ങാടി എസ്‌ഐ കെകെ തുളസിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പയ്യന്നൂര്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.