Connect with us

Kerala

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു

Published

|

Last Updated

പത്തനംതിട്ട | ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ കണ്ടന്‍ചിറ ഡാലി പി ഓയില്‍ ഓയില്‍പാം എസ്റ്റേറ്റ് സനല്‍ ഭവനത്തില്‍ സനല്‍(24)നെയാണ് വാടകവീട്ടില്‍ നിന്നും പന്തളം പോലിസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് ഭീഷണിപ്പെടുത്തി രണ്ടര വര്‍ഷമായി യുവാവ് പീഡിപ്പിച്ചു വരികയായിരുന്നു. തുടര്‍ന്ന്, കുട്ടിയുടെ നഗ്നചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ കാണിച്ച് പിന്നീട് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്തു. പ്രതി കാട്ടിനുള്ളില്‍ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന്കുളത്തൂപ്പുഴ വനമേഖലയിലെ ഡാലിചതുപ്പ് എന്ന ഭാഗം കേന്ദ്രീകരിച്ച് പോലീസ് സംഘം തെരച്ചില്‍ നടത്തിയിരുന്നു.

പോലീസ് എത്തിയതറിഞ്ഞ യുവാവ് നിബിഢവനത്തിനുള്ളില്‍ ഒളിച്ചു. തുടര്‍ന്ന് ഉള്‍വനത്തില്‍ നിന്നും പുറത്തുകടന്ന് രക്ഷപ്പെട്ട് വാടകവീട്ടിലെത്തിയതറിഞ്ഞ് പോലീസ് ഇവിടെയെത്തി മല്‍പ്പിടിത്തത്തിലൂടെ പ്രതിയെ കീഴടക്കുകയായിരുന്നു. അടൂര്‍ ഡി വൈ എസ് പി ആര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍, പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേകസംഘമാണ് പ്രതിയെ വലയിലാക്കിയത്. പോലീസ് സംഘത്തില്‍ എസ് ഐ വി വിനു, സി പി ഓമാരായ അന്‍വര്‍ഷാ, അമീഷ്, നാദര്‍ഷാ, ബിനു രവീന്ദ്രന്‍ തുടങ്ങിയവരാണ് ഉള്ളത്. പിന്നീട്, പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പ്രതിയെ തെന്മല, ഉറുകുന്ന്, കുളത്തൂപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പ്രതി കൈവശപ്പെടുത്തി പണയം വച്ച സ്വര്‍ണാഭരണങ്ങള്‍ കുളത്തൂപ്പുഴയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്തു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.