Connect with us

National

സംസ്ഥാനങ്ങൾക്ക് അധിക ഗഡുവായി കേന്ദ്രം 72,961 കോടി രൂപ; കേരളത്തിന് 1404 കോടി

2024 ജനുവരി 10-ന് സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതി വിഹിതത്തിനും 2023 ഡിസംബർ 11-ന് അനുവദിച്ച ₹72,961.21 കോടിയുടെ ഗഡുവിനും പുറമെയാണ് അധിക വിഹിതം

Published

|

Last Updated

ന്യൂഡൽഹി | വരാനിരിക്കുന്ന ആഘോഷങ്ങളും പുതുവർഷവും കണക്കിലെടുത്ത്, വിവിധ സാമൂഹിക ക്ഷേമ നടപടികൾക്കും അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും ധനസഹായം നൽകുന്നതിന് സംസ്ഥാന സർക്കാറുകൾക്ക് 72,961.21 കോടി രൂപയുടെ അധിക ഗഡു നികുതി വിഹിതം അനുവദിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. 2024 ജനുവരി 10-ന് സംസ്ഥാനങ്ങൾക്ക് നൽകേണ്ട നികുതി വിഹിതത്തിനും 2023 ഡിസംബർ 11-ന് റിലീസ് ചെയ്ത ₹72,961.21 കോടിക്കും പുറമേയാണ് ഈ ഗഡു.

കേരളത്തിന് 1404.50 കോടി രൂപയാണ് അനുവദിച്ചത്. പ്രതിമാസ നികുതി വിഹിതം ഡിസംബർ 11ന് കേരളത്തിന് നൽകിയിരുന്നു. ഇതിന്റെ അധിക ഗഡു ആയിട്ടാണിപ്പോൾ പണം അനുവദിച്ചിരിക്കുന്നത്. ഖജനാവിൽ പണമില്ലാത്തതിനാൽ സാമൂഹിക ക്ഷേമ പെൻഷൻ ഉൾപ്പെടെ മുടങ്ങിയ സാഹചര്യത്തിൽ ഈ അധിക ധനസഹായം കേരളത്തിന് ആശ്വാസമാകും.

ഉത്തർപ്രദേശിനാണ് ഏറ്റവും കൂടുതൽ നികുതി വിഹിതം അനുവദിച്ചത്. 13,088 കോടി രൂപ. പശ്ചിമ ബംഗാളിന് 5488 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Latest