Connect with us

National

ചെന്നൈയില്‍ 70 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

അവശിഷ്ടങ്ങള്‍ക്കിടയില്‍ നാല് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

Published

|

Last Updated

ചെന്നൈ|ചെന്നൈയില്‍ 70 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നാല് പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ കൂട്ടിചേര്‍ത്തു.

മണ്ണിനടിയിലുള്ള ബഹുനില കെട്ടിടം നവീകരിക്കുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ തകര്‍ന്നുവീണത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസും ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

സംഭവം നടക്കുമ്പോള്‍ 10 ഓളം പേര്‍ ജോലി ചെയ്യുന്നുണ്ടായിരുന്നെന്ന് ഡെപ്യൂട്ടി മേയര്‍ എം മഗേഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സമീപത്ത് സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ നിലനില്‍പ്പ് സംബന്ധിച്ച് ഓഡിറ്റ് നടത്താന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest