Connect with us

Eranakulam

നെടുമ്പാശ്ശേരിയിൽ 12 മണിക്കൂറിനിടെ 70 ലക്ഷത്തോളം വിലയുള്ള സ്വര്‍ണം പിടിച്ചു

രണ്ട് യാത്രക്കാരില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം സ്വർണം പിടികൂടിയത്.

Published

|

Last Updated

നെടുമ്പാശ്ശേരി | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 12 മണിക്കൂറിനിടെ 70 ലക്ഷത്തോളം രൂപ വിലയുള്ള സ്വര്‍ണം പിടിച്ചു. രണ്ട് യാത്രക്കാരില്‍ നിന്നാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം സ്വർണം പിടികൂടിയത്.

ജിദ്ദയില്‍ നിന്ന് ദോഹ വഴി ഇന്‍ഡിഗോ വിമാനത്തില്‍ വന്ന പാലക്കാട് സ്വദേശി മുഹമ്മദ് റഫീഖില്‍ നിന്ന് 50 ലക്ഷം രൂപ വിലയുള്ള 1064.60 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. സ്വര്‍ണ മിശ്രിതം കാപ്‌സ്യൂള്‍ രൂപത്തിലാക്കിയാണ് കൊണ്ടുവന്നത്. നാല് കാപ്‌സ്യൂളുകളാണ് ശരീരത്തില്‍ ഒളിപ്പിച്ചിരുന്നത്.

തലശ്ശേരി സ്വദേശി മുഹമ്മദില്‍ നിന്ന് 300 ഗ്രാം സ്വര്‍ണം പിടിച്ചതാണ് രണ്ടാമത്തേത്. രണ്ട് സ്വര്‍ണമാലകളാണ് ഇയാള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ദുബൈയില്‍ നിന്ന് ഫ്‌ളൈ ദുബൈ വിമാനത്തിലാണ് മുഹമ്മദ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നത്. രണ്ട് യാത്രക്കാരെയും കസ്റ്റഡിയിലെടുത്ത് കസ്റ്റംസിന്റെ സി എ 1962 നിയമമനുസരിച്ച് അന്വേഷണം തുടങ്ങി.

Latest