Connect with us

National

ആന്ധ്രാപ്രദേശില്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്ന് ഏഴ് കോടി പിടിച്ചെടുത്തു

ഈസ്റ്റ് ഗോദാവരി പോലീസാണ് പണം പിടികൂടിയത്

Published

|

Last Updated

ഈസ്റ്റ് ഗോദാവരി | ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ആന്ധ്രാപ്രദേശില്‍ നിന്ന് ഏഴ് കോടി പിടിച്ചെടുത്തു. ഈസ്റ്റ് ഗോദാവരി പോലീസാണ് ഏഴ് പെട്ടികളിലായി കടത്താന്‍ ശ്രമിച്ച ഏഴ് കോടി രൂപ പിടികൂടിയത്. നല്ലജര്‍ള മണ്ഡലത്തിലെ അനന്തപ്പള്ളിയില്‍ ലോറിയുമായി കൂട്ടിയിടിച്ച് വാഹനം മറിഞ്ഞപ്പോഴാണ് പണം കണ്ടെത്തിയത്.

ഏഴ് പെട്ടികളിലുണ്ടായിരുന്ന പണം ചാക്കിലേക്ക് മാറ്റുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാരാണ് പോലീസില്‍ വിവരമറിയിച്ചത്. വിജയവഡയില്‍ നിന്ന് വിശാഖപ്പട്ടണത്തിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

പണത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം എന്‍ ടി ആര്‍ ജില്ലയിലെ ചെക്ക്‌പോസ്റ്റില്‍ നിന്ന് എട്ട് കോടി രൂപ പിടിച്ചെടുത്തിരുന്നു.ആന്ധ്രപ്രദേശിലെ 25 മണ്ഡലങ്ങളിലേക്ക് മെയ് 13 നാണ് വോട്ടെടുപ്പ് നടക്കുന്നത്.

---- facebook comment plugin here -----