Kerala
നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട ബില്ലുകള്‍; നാളെ പ്രത്യേക മന്ത്രിസഭാ യോഗം
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്‍ പരിഗണിക്കും.
തിരുവനന്തപുരം: | അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട ബില്ലുകളെ കുറിച്ച് ആലോചിക്കാന്‍ നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാനുള്ള ബില്‍ പരിഗണിക്കും.
മുദ്രപത്ര നിയമമടക്കം മറ്റ് നിരവധി ബില്ലുകളും മന്ത്രിസഭ പരിഗണിച്ചേക്കും. അവതരിപ്പിക്കേണ്ട ബില്ലുകളുടെ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതടക്കമുള്ള നടപടികളും മന്ത്രിസഭാ യോഗത്തിലുണ്ടാകും. ഡിസംബര്‍ അഞ്ചിനാണ് നിയമസഭാ സമ്മേളനം ചേരുന്നത്.







