Connect with us

Kerala

തിരുവല്ലയില്‍ 54കാരിക്ക് സൂര്യാഘാതമേറ്റു; ചികിത്സ തേടി

രണ്ടാഴ്ച മുമ്പ് കുറ്റൂരില്‍ മധ്യവയസ്‌കനും സൂര്യാഘാതമേറ്റിരുന്നു.

Published

|

Last Updated

തിരുവല്ല|തിരുവല്ലയിലെ നെടുംമ്പ്രത്ത് 54 കാരിക്ക് സൂര്യാഘാതമേറ്റു. നെടുമ്പ്രം മുണ്ടുപറമ്പില്‍ വീട്ടില്‍ സുവര്‍ണ്ണന്റെ ഭാര്യ സിന്ധുവിനാണ് സൂര്യാഘാതമേറ്റത്. കഴിഞ്ഞ ദിവസം നെടുംമ്പ്രം പുത്തന്‍കാവ് ദേവി ക്ഷേത്രത്തില്‍ നടന്ന പൊങ്കാലയ്ക്കുശേഷം വീട്ടിലെത്തിയ സിന്ധുവിന് കൈകളില്‍ പുകച്ചില്‍ അനുഭവപ്പെടുകയായിരുന്നു. പിന്നാലെ ഇരു കൈകളിലും മുട്ടിന് താഴെയുമായി കുമിളകള്‍ രൂപപ്പെട്ടു.

തുടര്‍ന്ന് സിന്ധു ഡോക്ടറുടെ അടുത്ത് ചികിത്സ തേടി. ഒരാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് സിന്ധു പറഞ്ഞു. റൂഫിംഗ് പണികള്‍ നടത്തുന്നതിനിടെ രണ്ടാഴ്ച മുമ്പ് കുറ്റൂരില്‍ മധ്യവയസ്‌കനും സൂര്യാഘാതമേറ്റിരുന്നു.

 

 

 

---- facebook comment plugin here -----

Latest