Connect with us

rotten chicken

എറണാകുളത്ത് 500 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടി

ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇറച്ചി.

Published

|

Last Updated

എറണാകുളം | കളമശ്ശേരിയില്‍ 500 കിലോ പഴകിയ കോഴി ഇറച്ചി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി. ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ഇറച്ചി. മാസങ്ങള്‍ പഴക്കമുള്ളതാണ് ഇറച്ചിയെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കളമശ്ശേരി എച്ച് എം ടിക്ക് അടുത്ത് കൈപ്പടമുകളിലെ വീട്ടിലായിരുന്നു ഇറച്ചി സൂക്ഷിച്ചിരുന്നത്. വാടകക്കെടുത്ത വീടിന്റെ മുറ്റത്ത് വെച്ച ഫ്രീസറിലായിരുന്നു ഇറച്ചി. ഇവിടെവെച്ച് ഇറച്ചി വിഭവങ്ങൾ ഉണ്ടാക്കി നഗരത്തിലെ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാറുണ്ട്.

തമിഴ്നാട്ടിൽ നിന്നാണ് കോഴിയിറച്ചി കൊണ്ടുവന്നതെന്നാണ് കരുതുന്നത്. പുഴുക്കൾ പുറത്തേക്ക് വരുന്ന നിലയിലായിരുന്നു ഇറച്ചി. പാലക്കാട് സ്വദേശി ജുനൈസ് എന്നയാളാണ് വീട് വാടകക്കെടുത്തത്.