Connect with us

IPL 2021 FINAL

'തോറ്റാലും ജയിച്ചാലും വിസിലടിക്ക്'; ഐ പി എല്ലില്‍ ചൈന്നെക്ക് റെക്കോര്‍ഡുകളുടെ പൂരം

ഓറഞ്ച് ക്യാപ്പ് തിരിച്ച് പിടിച്ച് ഋതുരാജ് ഗെയ്ക്വാദ്. ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റര്‍ എന്ന റെക്കോര്‍ഡും ഗെയ്ക്വാദ് സ്വന്തമാക്കിയിരിക്കുകയാണ്.

Published

|

Last Updated

ദുബൈ | ഐ പി എല്‍ ഈ സീസണിലെ ഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ ഏറ്റവും കൂടതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് തിരിച്ച് പിടിച്ച് ചെന്നൈ ബാറ്റര്‍ ഋതുരാജ് ഗെയ്ക്വാദ്. കൊല്‍ക്കത്തക്കെതിരെ 24 റണ്‍സ് നേടിയതോടെയാണ് പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലില്‍ നിന്ന് ഗെയ്ക്വാദ് ഓറഞ്ച് ക്യാപ് തിരിച്ചെടുത്തത്. മത്സരത്തില്‍ 27 പന്തില്‍ നിന്ന് 32 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. 16 മത്സരങ്ങളില്‍ നിന്ന് 635 റണ്‍സ് ഗെയ്ക്‌വാദ് ഈ സീസണില്‍ അടിച്ചെടുത്തിട്ടുണ്ട്.

ഇതോടെ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റര്‍ എന്ന റെക്കോര്‍ഡും ഗെയ്ക്വാദ് സ്വന്തമാക്കിയിരിക്കുകയാണ്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന ഷോണ്‍ മാര്‍ഷിന്റെ റെക്കോര്‍ഡാണ് ഈ ഇരുപത്തിനാലുകാരന്‍ മറികടന്നിരിക്കുന്നത്. 2008 സീസണില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കുമ്പോള്‍ മാര്‍ഷിന് പ്രായം 25 ആയിരുന്നു.

അതേ സമയം രണ്ട് റണ്‍സിന്റെ വ്യത്യാസത്തിലാണ് മറ്റൊരു ചെന്നൈ താരം ഫാഫ് ഡുപ്ലെസിക്ക് ഓറഞ്ച് ക്യാപ് നഷ്ടമായത്. 16 മത്സരങ്ങളില്‍ നിന്നായി നിലവില്‍ 633 റണ്‍സുള്ള ഡുപ്ലെസി, കൊല്‍ക്കത്തെക്കിതിരെയുള്ള ഫൈനല്‍ ആരംഭിക്കുന്നതിന് മുമ്പ് റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്തായിരുന്നു. ഫൈനലില്‍ 59 പന്തില്‍ നിന്ന് 86 റണ്‍സിന്റെ മിന്നും പ്രകടനമാണ് ഡുപ്ലെസി കാഴ്ചവെച്ചത്.

അതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയും മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ടി-20യില്‍ ക്യാപ്റ്റനായി 300 മത്സരങ്ങള്‍ തികക്കുന്ന ആദ്യ താരമായിരിക്കുകയാണ് ധോണി. ഫൈനലില്‍ കൊല്‍ക്കത്തക്കെതിരെ ഇറങ്ങിയതോടെയാണ് 300 മത്സരങ്ങള്‍ തികച്ചത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് വെസ്റ്റ് ഇന്‍ഡീസ് മുന്‍ നായകന്‍ ഡാരന്‍ സമിയാണ്. 208 മാച്ചുകളിലാണ് ഇദ്ദേഹം ക്യാപ്റ്റനായത്. തുടര്‍ന്നുള്ള ആരും 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. ഐ പി എല്ലില്‍ ചെന്നൈക്ക് പുറമേ റൈസിംഗ് പൂണെ സൂപ്പര്‍ ജൈന്റ്‌സിന്റേയും അന്തര്‍ ദേശീയ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റേയും ക്യാപ്റ്റനായിരുന്നത് പരിഗണിച്ചാണ് നേട്ടത്തില്‍ എത്തിയത്.

Latest