Connect with us

Kasargod

'തിരുനബി: ജീവിതം, ദര്‍ശനം'; മുഹിമ്മാത്ത് പ്രവാസി സംഗമം ശ്രദ്ധേയമായി

മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ ഐ സി എഫ് യു എ ഇ നാഷണല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മുഹിമ്മാത്ത് പ്രവാസി സംഗമം ഐ സി എഫ് യു എ ഇ നാഷണല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്യുന്നു.

പുത്തിഗെ | ‘തിരുനബി: ജീവിതം ദര്‍ശനം’ എന്ന ശീര്‍ഷകത്തിലുള്ള മീലാദ് കാമ്പയിന്‍ ഭാഗമായി മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്റര്‍ നടത്തിയ പ്രവാസി പ്രാര്‍ഥനാ സംഗമം ശ്രദ്ധേയമായി. മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ ഐ സി എഫ് യു എ ഇ നാഷണല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ഥന നടത്തി. മൂസ സഖാഫി കളത്തൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു.

വിവിധ ജി സി സി രാഷ്ട്രങ്ങളിലെ പ്രതിനിധികളായി സിദ്ധീഖ് സഖാഫി ഉറുമി (സഊദി അറേബ്യ), ഇബ്രാഹിം സഖാഫി തുപ്പക്കല്‍ (യു എ ഇ), ഉബൈദ് സന്തോഷ് നഗര്‍ (അബൂദബി), അബ്ദുല്‍ അസീസ് സഅദി മുളിയടുക്കം (അജ്മാന്‍), മൂസ ഹാജി കിന്യ (അല്‍ ജുബൈല്‍), യൂസുഫ് സഅദി പെര്‍മുദെ (ദുബൈ), അബ്ദുല്‍ റഹ്മാന്‍ മുഗുറോഡ് (ഒമാന്‍), അബൂബക്കര്‍ സിദ്ധീഖ് ഹിമമി ബാഡൂര്‍ (കുവൈത്ത്) തുടങ്ങിയവര്‍ സംബന്ധിച്ചു.

 

 

---- facebook comment plugin here -----

Latest