Connect with us

emergency era

'ടീസ്റ്റയും ശ്രീകുമാറും അറസ്റ്റിലായത് ഭയജന്യമായ അടിയന്തരാവസ്ഥയുടെ ഓർമകൾ കൊണ്ടുവരുന്നു'

സാംസ്കാരിക പ്രവർത്തകർ കൃഷിപ്പണിയിലേക്കിറങ്ങി. എഴുത്തറിയുന്നവർ അന്താക്ഷരി കളിച്ചു

Published

|

Last Updated

നുഷ്യാവകാശ പോരാളി ടീസ്റ്റ സെറ്റൽവാദും ആർ ബി ശ്രീകുമാറും അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അടിയന്തരാവസ്ഥയുടെ ഭയജന്യമായ പഴയ കാല ഓർമകൾ തിരിച്ചു വരുന്നുവെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡൻ്റ് പ്രൊഫ.എ പി അബ്ദുൽ വഹാബ് ഫേസ്ബുക്കിൽ കുറിച്ചു. ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് വേണ്ടി നീതി തേടുകയും നിയമയുദ്ധം നടത്തുകയും ചെയ്തവരിൽ മുൻപന്തിയിലായിരുന്നു ടീസ്റ്റ. അല്ല, അവരായിരുന്നു യുദ്ധം നയിച്ചിരുന്നത്. നീതി തേടുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്ന ചോദ്യത്തിന് പോലും ഭയത്തിൻ്റെ വിളർച്ച.

കോൺഗ്രസിൻ്റെ പ്രതികരണമാണ് യഥാർഥത്തിൽ ഞെട്ടലുണ്ടാക്കിയത്. രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75 വർഷം ആഘോഷിക്കുമ്പോൾ അടിയന്തിരാവസ്ഥയുടെ ഭയാനക നാളുകൾ ഒരിക്കലും മറക്കരുതെന്ന് മൻകീ ബാതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ! എങ്ങനെ മറക്കും? പ്രതിഷേധിച്ചവർ, പ്രതികരിച്ചവർ, പ്രതികരിച്ചവർക്കൊപ്പം നിന്നവർ അന്ന് ജയിലിലായി. ക്രൂരമായ പീഡനം കൊണ്ട് പലരുടെയും നടുവൊടിഞ്ഞു. രാജ്യം ഭീതിയിലമർന്നു, സംസാരിക്കാനറിയുന്നവർ നിശബ്ദതയിലേക്കുൾവലിഞ്ഞു. സാംസ്കാരിക പ്രവർത്തകർ കൃഷിപ്പണിയിലേക്കിറങ്ങി. എഴുത്തറിയുന്നവർ അന്താക്ഷരി കളിച്ചുവെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75 വർഷം ആഘോഷിക്കുമ്പോൾ അടിയന്തിരാവസ്ഥയുടെ ഭയാനക നാളുകൾ ഒരിക്കലും മറക്കരുതെന്ന് മൻകീ ബാതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി !

എങ്ങനെ മറക്കും?
പ്രതിഷേധിച്ചവർ, പ്രതികരിച്ചവർ, പ്രതികരിച്ചവർക്കൊപ്പം നിന്നവർ അന്ന് ജയിലിലായി. ക്രൂരമായ പീഡനം കൊണ്ട് പലരുടെയും നടുവൊടിഞ്ഞു. രാജ്യം ഭീതിയിലമർന്നു, സംസാരിക്കാനറിയുന്നവർ നിശബ്ദതയിലേക്കുൾ വലിഞ്ഞു. സാംസ്കാരിക പ്രവർത്തകർ കൃഷിപ്പണിയിലേക്കിറങ്ങി. എഴുത്തറിയുന്നവർ അന്താക്ഷരി കളിച്ചു.
മനുഷ്യാവകാശ പോരാളി ടീസ്റ്റ സെറ്റൽവാദും ആർബി ശ്രീകുമാറും അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ഭയജന്യമായ പഴയ കാല ഓർമ്മകൾ തിരിച്ചു വരുന്നു.
ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് വേണ്ടി നീതി തേടുകയും നിയമയുദ്ധം നടത്തുകയും ചെയ്തവരിൽ മുൻപന്തിയിലായിരുന്നു ടീസ്റ്റ. അല്ല, അവരായിരുന്നു യുദ്ധം നയിച്ചിരുന്നത്. നീതി തേടുന്നത് എങ്ങനെ ഗൂഢാലോചനയാകുമെന്ന ചോദ്യത്തിന് പോലും ഭയത്തിൻ്റെ വിളർച്ച.
കോൺഗ്രസ്സിൻ്റെ പ്രതികരണമാണ് യഥാർത്ഥത്തിൽ ഞെട്ടലുണ്ടാക്കിയത്. മുതിർന്ന കോൺഗ്രസ്സുകാരനും പാർല്ലിമെൻ്റംഗവുമായിരുന്ന ഇഹ്സാൻ ജഫരിയുടെയും കൂടെയുണ്ടായിരുന്നവരുടെയും കൊലപാതകക്കേസ്സാണ് ടീസ്റ്റയെ ജയിലിലേക്കെത്തിക്കുന്നത്.
പ്രതികരിക്കാനില്ലെന്നാണ് കോൺഗ്രസ്സ് പ്രതികരിച്ചത്. ജാഫരിയുടെ വിധവ സകിയാ ജാഫരിയുടെ കേസ്സിൽ കോൺഗ്രസ്സ് കക്ഷിയില്ലന്നും പാർട്ടി പറഞ്ഞൊഴിഞ്ഞു !
അവരിപ്പോൾ, ഗോമൂത്രവും ചാണക ബിസ്ക്കറ്റും വാഗ്ദാനം ചെയ്ത് അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടുപിടിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്‌ !!

(17) Facebook

Latest